Skip to main content

അറിയിപ്പുകൾ

താൽപ്പര്യപത്രം ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ സാഫ് (SAF) പദ്ധതിക്ക് കീഴിൽ 2020 മുതൽ 2026 വരെയുള്ള കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ആരംഭിച്ച ഫിഷറീസ് മൈക്രോ എന്റർപ്രൈസസുകളുടെ ബെനിഫിറ്റ്, മോണിറ്ററിംഗ് ആൻഡ് ഇവേലുവേഷൻ (BME) പഠനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള യോഗ്യരായ ഏജൻസികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് താൽപ്പര്യപത്രം  ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 15 വരെ  സ്വീകരിക്കുന്നതാണ്
ഫോൺ :0484-2607643 

ടെൻഡറുകൾ ക്ഷണിച്ചു

കൊച്ചി അർബൻ-1 ഐ.സി.ഡി.എസ്. പ്രൊജക്റ്റിന്റെ പരിധിയിലുള്ള കൊച്ചി കോർപ്പറേഷനിലെ  സെക്ടർ-1-ലെ 34 അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നതിനായി കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു.ടെൻഡറുകൾ  സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 31 വരെ.
വിശദവിവരങ്ങൾക്ക് 0484-2227284 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

date