ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഓഗസ്റ്റ് 30, 31 തീയതികളിൽ കേരളത്തിൽ
*എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പര്യടനം
ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഓഗസ്റ്റ് 30-ന് കേരളത്തിലെത്തും. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ഓഗസ്റ്റ് 30 (ഞായർ) രാവിലെ ബെംഗളൂരുവിൽ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ പുറപ്പെടുന്ന ഉപരാഷ്ട്രപതി 8:45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന അദ്ദേഹം ആലപ്പുഴയിലെ ഹെലിപാഡിൽ രാവിലെ 9:30ന് ഇറങ്ങും. പത്ത് മണിക്ക് ലിയോ പതിമൂന്നാമൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന പരിപാടി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12 മണിക്ക് ആലപ്പുഴയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം പത്തനംതിട്ട പ്രമാടം ഹെലിപാഡിൽ എത്തും. 12:35 ഓടെ ആറന്മുളയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1:30ന് ആറന്മുള വള്ളംകളി ഉദ്ഘാടനം ചെയ്യും.
പ്രമാടത്തുനിന്ന് ഹെലികോപ്റ്റർ മാർഗം യാത്ര തിരിക്കുന്ന അദ്ദേഹം ഉച്ച തിരിഞ്ഞ് 3:50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. വൈകുന്നേരം 5 മണി മുതൽ 6 മണി വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം വാരഘോഷത്തിന്റെ വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാത്രി തിരുവനന്തപുരത്തെ ലോക് ഭവനിൽ തങ്ങുന്ന അദ്ദേഹം ഓഗസ്റ്റ് 31 (തിങ്കൾ) രാവിലെ 8:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അഗത്തിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 1:15ന് അഗത്തി സന്ദർശനത്തിന് ശേഷം കൊച്ചിയിലെത്തും. വൈകുന്നേരം 4 മണിക്ക് കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി (RSET) ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകും.
പി.എൻ.എക്‌സ്. 3439/2026
- Log in to post comments