Skip to main content

വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് കരാർ വാഹനം ക്ഷണിച്ചു

വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. പ്രതിമാസം പരമാവധി 1500 കി.മീറ്റർ ഓടുന്നതിന് അടങ്കൽ തുകയായ 35,000/- രൂപ നിരക്കിലാണ് കരാർ. 12 വർഷത്തിൽ കുറവ് കാലപ്പഴക്കവും ടാക്സി പെർമിറ്റുമുള്ള വാഹനങ്ങളുടെ രജിസ്റ്റേർഡ് ഉടമസ്ഥർക്ക് മാത്രമേ പങ്കെടുക്കാനാകൂ. സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ- 0480 2865916. ഇമെയിൽ- icdsvgr@gmail.com .

 

date