Skip to main content

റവന്യൂ വകുപ്പ് അവലോകന യോഗം ഇന്ന് (31); മന്ത്രി എ.പി. അനിൽകുമാർ പങ്കെടുക്കും

റവന്യൂ വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിങ്കളാഴ്ച (ഓഗസ്റ്റ് 31) റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരും. രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഡിജിറ്റൽ സർവെ നോഡൽ ഓഫീസർ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രി ഓണ്‍ലൈനില്‍ വില്ലേജ് ഓഫീസര്‍മാരുമായി സംവദിക്കും. പട്ടയ വിതരണത്തിന്‍റെ നിലവിലെ സ്ഥിതി, കൈയ്യേറ്റം ഒഴിപ്പിക്കല്‍, ഡിജിറ്റല്‍ റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും.

date