ജില്ലാതല അറിയിപ്പുകള്
സയന്റിഫിക് അപ്രന്റീസ് നിയമനം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേയ്ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 19 നും 32 നും മധ്യേ. അടിസ്ഥാന യോഗ്യത എം.എസ്.സി. (കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വയോണ്‍മെന്റ് സയന്‍സ്) 50% മാര്‍ക്കോടു കൂടി ബിരുദം. പരിശീലന കാലം മൂന്ന് വര്‍ഷം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ 2 വീതം പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കണ്ണൂര്‍ ജില്ലാ കാര്യാലയം, റബ്കോ ഹൗസ്, 6-ാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2) സെപ്തംബര്‍ എട്ടിന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ബോര്‍ഡില്‍ അപ്രന്റീസായി മുന്‍ കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0497-2711621.
ഫുഡ് ബിവറേജ് ട്രേഡ് പ്രവേശനം
പേരാവൂര്‍ ഗവ: ഐ.ടി.ഐ-യില്‍ ഈ വര്‍ഷം ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഫുഡ് ബിവറേജ് ട്രേഡിലേക്കുള്ള ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (48 സീറ്റ്). എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. അല്ലെങ്കില്‍ 10+2 സിസ്റ്റത്തില്‍ 10 ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ ഏഴ് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0490 2996650, 9495900520.
ഭിന്നശേഷിക്കാര്‍ യുഡിഐഡി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യണം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അര്‍ഹരായ ഭിന്നശേഷിക്കാരും യുഡിഐഡി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകള്‍ www.swavlambancard.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായത്തിനായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായോ ടോള്‍ ഫ്രീ നമ്പര്‍ 1800 120 1001 ലോ ബന്ധപ്പെടുക.
ഡയറി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫീസുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ (പ്രതിമാസം 8,000 രൂപ നിരക്കില്‍) ഡയറി പ്രൊമോട്ടര്‍മാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസം ആക്കിയവരും എസ്.എസ്.എല്‍.സി പാസ്സായവരുമാവണം അപേക്ഷകര്‍. പ്രായ പരിധി 18 മുതല്‍ 45 വയസ്സു വരെ. നിശ്ചിത മാത്യകയില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്തംബര്‍ അഞ്ച് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. മുന്‍ പരിചയം ഉളളവര്‍ക്ക് 5 വര്‍ഷത്തെ വയസ്സിളവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക.
സ്പോട്ട് അഡ്മിഷന്
മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ല്‍ ഈ അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ ഒന്നാം വര്‍ഷ ബാച്ചിലേക്ക് സ്റ്റേറ്റ് മെറിറ്റ് ജനറല്‍ (4), ഒബിഎച്ച് (1), എസ് സി (1), ഇഡബ്ല്യുഎസ് (1) സീറ്റുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി സ്പോട്ട് അഡ്മിഷന് നടത്തുന്നു. അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം സെപ്തംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 11 മണിക്ക് മുന്‍പായി കോളേജില്‍ ഹാജരാകണം. ഫോണ്‍: 0479 2341199, 7511138088.
തീറ്റപ്പുല്‍കൃഷി പദ്ധതി; അപേക്ഷ തിയതി നീട്ടി
ക്ഷീര വികസന വകുപ്പിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലെ ഘടക പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 28 വരെ നീട്ടി. www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. 20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി എന്നീ പദ്ധതികളും, പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഗ്രൂപ്പുകള്‍ക്ക് തീറ്റപ്പുല്‍ വിപണന യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടുക.
സെക്യൂരിറ്റി സ്റ്റാഫ് നിയമനം
മട്ടന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് പേരെ നിയമിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള എസ്എസ്എല്‍സി പാസ്സായ വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന് ചെയ്ത് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡിന്റെ പകര്‍പ്പും, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം സെപ്തംബര്‍ അഞ്ചിന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.
ഗസ്റ്റ് അധ്യാപക ഒഴിവ്
കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്റ്റാറ്റിറ്റിക്സ് അധ്യാപക ഒഴിവിലേക്ക് ആഗസ്ത് 31 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
പി എസ് സി അഭിമുഖ പരീക്ഷ
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍: 024/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ആദ്യഘട്ട അഭിമുഖപരീക്ഷ സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ സന്ദേശം എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല് പ്രമാണങ്ങളും കമ്മീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.
കെട്ടിടം ആവശ്യമുണ്ട്
കെ.എസ്.ഇ.ബി ചെറുകുന്ന് സെക്ഷന്‍ ചെറുകുന്ന് ടൗണിന് സമീപം കെട്ടിടം ആവശ്യമുണ്ട്. കെട്ടിട ഉടമകള്‍ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2857661, 9496011199.
- Log in to post comments