Skip to main content

ഇന്ന് പ്രതിഭാസംഗമം

ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഉത്രാടദിവസമായ ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വ) തിരുനക്കര മൈതാനത്ത് പ്രതിഭാസംഗമം നടക്കും. വൈകുന്നേരം അഞ്ചിന് ജില്ലയിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് നിയസമഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ വൈക്കം വിജയലക്ഷ്മിയെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും അരങ്ങേറും.  ചടങ്ങിൽ നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.

date