Skip to main content

ലഹരിക്കെതിരെ ഓണക്കാലത്ത് ജില്ലയിൽ കർശന പരിശോധന

ലഹരിക്കെതിരെ ഓണക്കാലത്ത് ജില്ലയിൽ കർശന പരിശോധന നടത്താൻ ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു . ഓണ ദിനങ്ങളിൽ വാഹന പരിശോധന ശക്തമാക്കും .മദ്യപിച്ച് വാഹനമോടിക്കൽ  ,അനധികൃത പാർക്കിങ് എന്നിവയ്ക്കെതിരെ നടപടിയെടുക്കും . എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ തണ്ടറിന്റെ ഭാഗമായി ഓണക്കാലത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കണമെന്നും യോഗത്തിൽ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. കരിഞ്ചന്ത ,പൂഴ്ത്തിവയ്പ്പ് ,കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കൽ എന്നിവയ്ക്കെതിരെ വിവിധ വകുപ്പുകൾ പരിശോധന ശക്തമാക്കും .ഭക്ഷ്യ സുരക്ഷാ വകുപ്പ് ,പോലീസ് ,എക്സൈസ് ,മോട്ടോർ വാഹനം തുടങ്ങി വിവിധ വകുപ്പുകളുടെ സ്ക്വാഡുകൾ ഏകോപിപ്പിച്ചുള്ള സുരക്ഷാ പരിശോധന ഉണ്ടാകും .നടപ്പാതകൾ കയ്യേറിയുള്ള തെരുവ് കച്ചവടം നിയന്ത്രിക്കാനും യോഗം നിർദ്ദേശിച്ചു.

വിപണികളിൽ ജീർണിച്ച മൽസ്യവും  മാംസവും വിൽക്കുന്നത് തടയാൻ ഭക്ഷ്യ സുരക്ഷാ പരിശോധന ശ്കതമാക്കും .വാളയാർ അതിർത്തി കേന്ദ്രീകരിച്ചും മാർക്കറ്റുകളിൽ നേരിട്ടും പരിശോധനയ്ക്കായി  പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു .

date