Post Category
ഓണാഘോഷം; ആര്‍ക്കും പാടാം പരിപാടി ഇന്ന്
തിരുനക്കര മൈതാനത്ത് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി തിരുവോണ ദിവസമായ ഇന്ന്(ഓഗസറ്റ് 26) വൈകുന്നേരം 5.30ന് ആര്‍ക്കും പാടാം എന്ന സംഗീത പരിപാടി നടക്കും. ദര്‍ശന കള്‍ച്ചറല്‍ സെന്‍ററും വൈ.എം.സി.എ മ്യൂസിക് ക്ലബ്ബും സംയുക്തമായി ഏകോപിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗായകര്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് മാരായമുട്ടം ജോണിയുടെ കഥാപ്രസംഗം-കണ്ണകി. 6.30ന് കോട്ടയം കുക്കുംബര്‍ സിറ്റി അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡ്.
date
- Log in to post comments