വൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും നേടാൻ ഇനി മൂന്ന് ദിവസം കൂടി
ഓണാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന ഓണം ഖാദിമേള ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം. ജൂലൈ 23-ന് ആരംഭിച്ച മേള ഓഗസ്റ്റ് 25-ന് സമാപിക്കും. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭ്യമാക്കിയ മേളയിൽ, സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർക്കായി ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ നടത്തുന്ന ഓരോ ആയിരം രൂപയുടെ പർച്ചേസിനും ആകർഷകമായ സമ്മാനക്കൂപ്പണുകൾ ലഭിക്കും. ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ കാറും, രണ്ടാം സമ്മാനമായി ഓരോ ജില്ലയിലും ഒന്നു വീതം നൽകുന്ന 14 സുസുക്കി ആക്സസ് 125 സ്കൂട്ടറുകളും, മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളുമാണ് കാത്തിരിക്കുന്നത്. ജില്ലാതലത്തിൽ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നൽകിവരുന്നു.
ശ്രീകൃഷ്ണപുരം പട്ട്, ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, റീൽഡ് സിൽക്ക്, ഡ്യൂപിയോൺ സിൽക്ക്, ചിതലി പട്ട്, ആകർഷകമായ കോട്ടൺ സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കുർത്തകൾ, കിഡ്സ് ഷർട്ടുകൾ, ധോത്തികൾ, മനില കോട്ടൺ ഷർട്ടിംഗ് എന്നിവയുടെ വിപുലമായ ശേഖരമാണ് മേളയിലുള്ളത്. ഇവയ്ക്ക് പുറമെ പഞ്ഞിമെത്തകൾ, തലയിണകൾ, ബെഡ്ഷീറ്റുകൾ, ചവിട്ടികൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, മരച്ചക്കിലാട്ടിയ നല്ലെണ്ണ, തേൻ, സോപ്പുകൾ, ചന്ദനത്തൈലം, ചൂരൽ ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ തുടങ്ങി പ്രകൃതിദത്തമായ ഖാദി ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടെ വൻ നിരയും ഒരുക്കിയിട്ടുണ്ട്.
പാലക്കാട് വെസ്റ്റ് ഫോർട്ട് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ബിൽഡിംഗ് (ഫോൺ: 0491-2534392, 9495205175), ടൗൺ ബസ് സ്റ്റാൻഡിലെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് (ഫോൺ: 9946520870), കൊല്ലങ്കോട് വെങ്ങുനാട് കോംപ്ലക്സ് (ഫോൺ: 8129891052) എന്നിവിടങ്ങളിലെ 'ഖാദി ഗ്രാമസൗഭാഗ്യ' വഴിയും, തൃത്താല (ഫോൺ: 9447623881), കുമ്പിടി (ഫോൺ: 9645471577) എന്നിവിടങ്ങളിലെ 'ഖാദി സൗഭാഗ്യ' വഴിയും വിൽപന നടക്കുന്നുണ്ട്. കൂടാതെ പട്ടഞ്ചേരി, മലമ്പുഴ, കളപ്പെട്ടി, ചിതലി, എലപ്പുള്ളി, ശ്രീകൃഷ്ണപുരം, മണ്ണൂർ, കിഴക്കഞ്ചേരി, വിളയോടി എന്നിവിടങ്ങളിലെ 'ഗ്രാമസൗഭാഗ്യ' കേന്ദ്രങ്ങളിലൂടെയും സഞ്ചരിക്കുന്ന ഖാദി വിൽപനശാല വഴിയും ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം. ഓണമേളയോടനുബന്ധിച്ച് എല്ലാ അവധി ദിവസങ്ങളിലും വിൽപനശാലകൾ തുറന്നു പ്രവർത്തിക്കും.
- Log in to post comments