Post Category
ഖാദി ഓണം മേള മെഗാ നറുക്കെടുപ്പ് സെപ്റ്റംബര്‍ 25ന്
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന 2026 ഖാദി ഓണം മേള സമ്മാനപദ്ധതിയുടെ അഞ്ചാമത്തെ പ്രതിവാര നറുക്കെടുപ്പ് കൊല്ലം കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടത്തി. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുന്‍ ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍ നറുക്കെടുപ്പ് നടത്തി. സര്‍വോദയ സംഘം ഉപഭോക്താവായ അജിത ആണ് നറുക്കെടുപ്പ് വിജയി, ( കൂപ്പണ്‍ നമ്പര്‍ 58848) മെഗാ നറുക്കെടുപ്പ് സെപ്റ്റംബര്‍ 25ന് ലോട്ടറി വകുപ്പുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments