Skip to main content

-സ്‌പോട്ട് അഡ്മിഷന്‍

കരുണാപുരം ഗവ ഐ. ടി. ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ,കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ ജനറല്‍,എസ്.സി,എസ്.റ്റി വിഭാഗത്തിലുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കും സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ എസ്.എസ.്എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തത്തുല്യയോഗ്യതയുള്ളവര്‍ക്കും സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. അപേക്ഷഫോമുകള്‍ ഐടിഐ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍:04868-291050, 9496334029 9562202388.

date