Post Category
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എബിപിഎംജെഎവൈ / കാസ്പ് (ആർഎസ്ബിവൈ) പദ്ധതിക്ക് കീഴിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി (ഡിഇടി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 36 വയസാണ് ഉയർന്ന പ്രായപരിധി (നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കുന്നതാണ്). പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 10:30-ന് അസൽ രേഖകൾ സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
date
- Log in to post comments