Post Category
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എബിപിഎംജെഎവൈ / കാസ്പ് (ആർഎസ്ബിവൈ) പദ്ധതിക്ക് കീഴിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കേരള പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ച ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി (ബിസിവിടി - 3 വർഷത്തെ കോഴ്സ് + 1 വർഷത്തെ ഇന്റേൺഷിപ്പ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 36 വയസാണ് ഉയർന്ന പ്രായപരിധി (നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കുന്നതാണ്). പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11:30-ന് അസൽ രേഖകൾ സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
date
- Log in to post comments