Post Category
വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധപദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/ സർക്കാർ ഇതര വിഭാഗങ്ങൾക്കും വിവിധ കലാ കായിക സാംസ്കാരിക മേഖലയിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർക്കും സമൂഹ്യനീതി വകുപ്പ് നൽകുന്ന 2026 ലെ വയോസേവന അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്. അവാർഡിനുള്ള അപേക്ഷ സെപ്തംബർ 5 നകം തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫാറം തൃശ്ശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ സാമൂഹ്യനീതി വകുപ്പിൻ്റെ www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2321702.
date
- Log in to post comments