*ഓണം വാരാഘോഷം: വര്‍ണ്ണാഭമായി വിളംബര ജാഥ*
വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വര്‍ണ്ണാഭമായി. കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി, പുലികളി, കൈകൊട്ടി കളി, അമ്മന്‍ക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയില്‍ രണ്ടായിരത്തിലധികം ആളുകള്‍ അണിനിരന്നു. ഘോഷയാത്രയില്‍ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, വൈസ് പ്രസിഡന്റ് ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, ജനപ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, കലാ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ മൂപ്പൈനാട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാ തിരുവാതിര, വടംവലിയും നടന്നു.
- Log in to post comments