Post Category
എല്‍.പി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാലക്കാട് ജില്ലയില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മാധ്യമം - കാറ്റഗറി നമ്പര്‍: 203/2025), വയനാട് ജില്ലയില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മാധ്യമം - ഫസ്റ്റ് എന്‍.സി.എ, മുസ്ലിം, കാറ്റഗറി നമ്പര്‍: 164/2025) എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്ന്, 23, 24, 25 തീയതികളിലായി പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്, അസല്‍ പ്രമാണങ്ങള്‍, ഇന്റര്‍വ്യൂ മെമ്മോ, തിരിച്ചറിയല്‍ രേഖ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
date
- Log in to post comments