Skip to main content

'നിധി ആപ്കെ നികട് 2.0' സുവിധാ സമാഗമം സംഘടിപ്പിച്ചു

ജീവനക്കാരുടെയും തൊഴിലുടമകളുടെയും സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഇ.പി.എഫ്.ഒ പാലക്കാട് ഓഫീസും കഞ്ചിക്കോട് ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച 'നിധി ആപ്കെ നികട് 2.0' സുവിധാ സമാഗമം സംഘടിപ്പിച്ചു. കഞ്ചിക്കോട് ആര്യവൈദ്യ ഫാര്‍മസിയില്‍ നടന്ന ചടങ്ങില്‍ ആര്യവൈദ്യ ഫാര്‍മസി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൃഷ്ണ വാര്യര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ഇ.പി.എഫ്.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസറും ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസറുമായ അംബികാ ദേവദാസ്, കഞ്ചിക്കോട് ഇ.എസ്.ഐ.സി ബ്രാഞ്ച് മാനേജര്‍ രശ്മി എസ്. എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 34 പരാതികള്‍ തീര്‍പ്പാക്കി.

date