Post Category
*ഗസ്റ്റ് അധ്യാപക നിയമനം*
മാനന്തവാടി ദ്വാരകയിലെ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റും ആണ് അടിസ്ഥാന യോഗ്യത. പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31ന് ഉച്ചക്ക് രണ്ടിന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ- 04935 293024
date
- Log in to post comments