സംസ്ഥാന വയോസേവന അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2026-ലെ വയോസേവന അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന സർക്കാർ/സർക്കാർ ഇതര സ്ഥാപനങ്ങൾ, വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്.
ആറ് വിഭാഗങ്ങളിലാണ് വയോസേവന അവാർഡുകൾ നൽകുക. വയോജന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടന (എൻ.ജി.ഒ), മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ, മികച്ച സർക്കാർ വൃദ്ധസദനം അല്ലെങ്കിൽ സായംപ്രഭ ഹോം, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിലെ മികച്ച കായികതാരം, കല-സാഹിത്യ-സാംസ്കാരിക മേഖലകളിലെ മികച്ച പ്രവർത്തനം, ആജീവനാന്ത ബഹുമതി എന്നിവയാണ് വിവിധ പുരസ്കാര വിഭാഗങ്ങൾ.
കൂടാതെ വയോജനങ്ങൾക്കായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കാണ് അവാർഡുകൾ നൽകുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5. അവാർഡ് സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.swdkerala.gov.in-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0491 2505791.
- Log in to post comments