കേരളോത്സവം - 2026: ലോഗോ ഡിസൈൻ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കേരളോത്സവം - 2026'-ന്റെ ലോഗോ ഡിസൈൻ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
നിശ്ചിത അളവുകളിൽ തയ്യാറാക്കിയ എൻട്രികൾ പി.ഡി.എഫ്, പി.എൻ.ജി അല്ലെങ്കിൽ ജെ.പി.ഇ.ജി ഫോർമാറ്റുകളിൽ ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. 'കേരളോത്സവം - 2026 ലോഗോ' എന്നായിരിക്കണം ഇ-മെയിലിന്റെ സബ്ജക്ട്. കൂടാതെ, ലോഗോയുടെ എഡിറ്റബിൾ/ ഒറിജിനൽ ഫയലുകൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കാൻ പാകത്തിൽ സൂക്ഷിക്കേണ്ടതുമാണ്.
എൻട്രികൾ സെപ്റ്റംബർ അഞ്ച് വൈകീട്ട് അഞ്ചിനകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം 43 എന്ന വിലാസത്തിലോ 0471-2733139, 2733602 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
- Log in to post comments