Post Category
*കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് *
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാം. www.egrantz.kerala.gov.in പോർട്ടൽ മുഖേന സ്കൂളുകളിൽ നിന്നും ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 31 വരെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കും. സ്കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടലിൽ അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി സെപ്റ്റംബര്‍ 30 നകം പൂർത്തിയാക്കണം. ഫോണ്‍- 0495 2377786
date
- Log in to post comments