Post Category
*കരാർ നിയമനം*
മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ പ്രതിമാസം 52000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റബര്‍ ഒന്പതിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പല്‍ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോണ്‍- 04935 299424
date
- Log in to post comments