Post Category
ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്‌നോളജി പ്രവേശനം
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 7ന് രാവിലെ നടത്തും. രജിസ്‌ട്രേഷൻ സമയം രാവിലെ 10 മുതൽ 11 മണി വരെ. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gifd.
പി.എൻ.എക്‌സ്. 3485/2026
date
- Log in to post comments