Post Category
ഖാദി ഓണം മേള: അഞ്ചാമത് പ്രതിവാര നറുക്കെടുപ്പ്; കൂപ്പൺ നമ്പർ 266294-ന് സമ്മാനം
ഖാദി ബോർഡിന്റെ ഓണം മേള 2026-ന്റെ ഭാഗമായുള്ള അഞ്ചാമത് പ്രതിവാര നറുക്കെടുപ്പ് പാലസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ നടത്തി. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ നറുക്കെടുപ്പ് നിർവഹിച്ചു. കൂപ്പൺ നമ്പർ 266294 (അർഷിയ) ഈ ആഴ്ചയിലെ ഗിഫ്റ്റ് വൗച്ചറിന് അർഹത നേടി.
ഗ്രാമ വ്യവസായ ഓഫീസർ ശ്രീമതി മഞ്ജുഷ കെ. എൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജസിറ തെക്കേടത്ത്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.
ഖാദി വസ്ത്രങ്ങളുടെയും ഗ്രാമവ്യവസായ ഉൽപന്നങ്ങളുടെയും പ്രചാരണാർത്ഥമാണ് മേളയോടനുബന്ധിച്ച് പ്രതിവാര നറുക്കെടുപ്പുകൾ സംഘടിപ്പിച്ചു വരുന്നത്.
date
- Log in to post comments