Post Category
ഗവ. ഐ.ടി.ഐ ചേർപ്പിൽ സർവേയർ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തൃശ്ശൂർ ചേർപ്പ് ഗവ. ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ റൊട്ടേഷൻ ക്രമപ്രകാരമുള്ള സംവരണ ചാർട്ട് അനുസരിച്ച് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായിരിക്കും നിയമനം. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെകും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കിൽ സിവിൽ/സർവേയർ ട്രേഡിൽ എൻ.ടി.സി/എൻ.ഇ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 5-ന് രാവിലെ 11-ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
date
- Log in to post comments