Skip to main content

അളഗപ്പനഗറിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ 26 അങ്കണവാടികളിലേക്ക് കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. 2026 ഒക്ടോബർ ഒന്ന് മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. സെപ്റ്റംബർ 15-ന് ഉച്ചയ്ക്ക് ഒന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊടകര ഐ.സി.ഡി.എസ് ഓഫീസുമായി (0480 2757593) ബന്ധപ്പെടുക.

date