സ്പോട്ട് അഡ്മിഷന്
പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ ഡിപ്ലോമാ കോഴ്സുകളിലെ ഒഴിവുള്ള രണ്ടാം വര്‍ഷ സീറ്റുകളിലേക്കായി ലാറ്ററല്‍ എന്‍ട്രിയുടെ ഭാഗമായുള്ള സ്പോട്ട്അഡ്മിഷന് സെപ്റ്റംബര്‍ രണ്ടു മുതല്‍ 14 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നടത്തും. നിലവില്‍ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന് റാങ്ക്ലിസ്റ്റില് ഉള്ളവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇനിയും അപേക്ഷിക്കാത്തവര്‍ക്ക് പുതിയ അപേക്ഷ le.polyadmission.org എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാവുന്നതാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള സയന്‍സ് പ്ലസ് ടു/വി.എച്ച്.എസ്.ഇ/തത്തുല്യം, 50ശതമാനം മാര്‍ക്കില്‍ കുറയാതെയുളള രണ്ട് വര്‍ഷ മെട്രിക് ഐ.ടി.ഐ തുടങ്ങിയവയാണ് യോഗ്യതകള്‍. ഫോണ്‍: 9645149850, 7012917470.
- Log in to post comments