Post Category
ക്വട്ടേഷൻ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് പി.ഐ.യു ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. എയർ കണ്ടീഷണർ ഉള്ള എസ് യു വി പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകൾക്ക് ക്വട്ടേഷൻ നൽകാം. 1500 ക്യുബിക് കപ്പാസിറ്റിക്ക് താഴെ ടാക്സി പെർമിറ്റ് ഉള്ള വാഹനമായിരിക്കണം.
എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ സെപ്തംബർ 11ന് വൈകിട്ട് 5 മണിക്ക് മുൻപായി ക്വട്ടേഷനുകൾ സമർപ്പിക്കണം. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വിലാസത്തിൽ നിരതദ്രവ്യം 1000 രൂപയുടെ ഡിഡിയും ക്വട്ടേഷനോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446537646.
date
- Log in to post comments