Skip to main content

ചീനവല, ഊന്നിവല റീ-രജിസ്ട്രേഷനും ലൈസൻസ് പുതുക്കലും 

ചേർത്തല മത്സ്യഭവന്റെ തേവർവട്ടം ഉൾനാടൻ ഫിഷറീസ് പരിധിയിലെ ജലാശയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചീനവല, ഊന്നിവല എന്നിവയുടെ റീ-രജിസ്ട്രേഷൻ നടപടികളും തനത് വർഷത്തെ ലൈസൻസ് പുതുക്കലും സെപ്റ്റംബർ 30 ന് മുൻപ് പൂർത്തിയാക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലൈസൻസും ഇല്ലാതെ ഉൾനാടൻ ജലാശയങ്ങളിൽ ചീനവല, ഊന്നിവല എന്നിവ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ട് പ്രകാരം മുൻകാല കുടിശ്ശിക സഹിതം കരം ഒടുക്കുന്നതിനും റീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനും, ചീനവല, ഊന്നിവല കൈവശം വെച്ചിട്ടുള്ളവർ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 30 നകം തേവർവട്ടം ഫിഷറീസ് ഓഫീസിൽ നേരിട്ട് എത്തണം. അല്ലാത്ത ഉടമസ്ഥർക്കെതിരെ ആക്ട് പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കും.

date