Skip to main content

സമഗ്ര :രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനം പറളിയിൽ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ 'സമഗ്ര 2026' ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനം സെപ്റ്റംബർ 24ന് പറളി കൺവെൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ് ഘാടനം ചെയ്യും.പ്രിയങ്കാ ഗാന്ധി എം പി ചടങ്ങിൽ മുഖ്യാതിഥിതിയാകും.  പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന സമഗ്രയിലൂടെ 100 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് വിതരണം ചെയുന്നത് .പാലക്കാട് ജില്ലയിൽ മാത്രം അന്നേദിവസം 50 കോടി രൂപയുടെ വായ്പാ വിതരണമാണ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 50-ലധികം കുടുംബശ്രീ സി.ഡി.എസുകളിലും എൻ.ജി.ഒകളിലും ഉൾപ്പെട്ട 15,000-ത്തിലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം നേരത്തെ പൂർത്തിയാക്കിയിരുന്നു.

date