Post Category
സംഘാടക സമിതി രൂപീകരിച്ചു
സമഗ്ര 2026' ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു .ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം പി ചെയർമാനായും ജില്ലയിലെ നിയമസഭാംഗങ്ങൾ വൈസ് ചെയർമാന്മാരായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് പി രാജു കൺവീനറായാണ് സ്വാഗതസംഘം രൂപീകരിച്ചത്. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ. എ. തുളസി, എം പി മാരായ കെ. രാധാകൃഷ്ണൻ, അബ്ദുസമദ് സമദാനി, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ അഞ്ജു എന്നിവരാണ് രക്ഷാധികാരികൾ. നഗരസഭാ അധ്യക്ഷന്മാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ജോയിന്റ് കൺവീനർമാർ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സമിതിയിൽ അംഗങ്ങളാകും.
date
- Log in to post comments