Post Category
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിദിനം 750 രൂപ വേതനം ലഭിക്കും. പത്താം ക്ലാസ് പാസ്സായ, 2026 ജനുവരി ഒന്നിന് 30 വയസ്സ് പൂർത്തിയായതും 45 വയസ്സ് കവിയാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കുഴൽമന്ദം ബ്ലോക്കിന് കീഴിലെ കണ്ണാടി, കുത്തന്നൂർ, തേങ്കുറുശ്ശി, മാത്തൂർ, പെരുങ്ങോട്ടു കുറുശ്ശി, കുഴൽമന്ദം, കോട്ടായി പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അവസരം.
താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ അഞ്ചിന് (ശനിയാഴ്ച) രാവിലെ 10-ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04922 274350.
date
- Log in to post comments