കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
പട്ടികവർഗ്ഗവികസന വകുപ്പിന് കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2026-27 അധ്യയന വർഷത്തേക്കാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തിൽ സാങ്കേതിക ഹൈസ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (THSLC) അല്ലെങ്കിൽ എസ്.എസ്.എൽ.സി./തുല്യത യോഗ്യതയും ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കേരള സർക്കാർ എൻജിനീയറിങ് പരീക്ഷാ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പാസ് എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാത്രം പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 10-ന് രാവിലെ 11.30-ന് അട്ടപ്പാടി മുക്കാലിയിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04924-253347.
- Log in to post comments