Skip to main content

സമഗ്ര ശിക്ഷാ കേരളയിൽ ഒഴിവുകൾ

സമഗ്ര ശിക്ഷാ കേരളം കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസിലും ബി.ആർ.സി.കളിലും വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ തലത്തിൽ സിവിൽ എൻജിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ തസ്തികകളിലും ബി.ആർ.സി തലത്തിൽ എം.എൽ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലുമാണ് ഒഴിവ്. പ്രായപരിധി: 40 വയസ്സ് (എസ്.എസ്.കെയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് 50 വയസ് വരെ ഇളവ്)ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും അടക്കം അപേക്ഷകൾ സെപ്റ്റംബർ 15 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി കോട്ടയം വയസ്‌ക്കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്.  www.ssakerala.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2581221

date