അറിയിപ്പുകൾ
റീ-ടെൻഡർ ക്ഷണിച്ചു
വൈപ്പിൻ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലുള്ള ഞാറക്കൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിനായി റീ-ടെണ്ടർ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെണ്ടറുകൾ സമർപ്പിക്കാം. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 8 ന് ഉച്ചയ്ക്ക് 2 മണിവരെ
ഫോൺ: 0484-2496656, 9446866134, 9895943980
ഇമെയിൽ: icdsvypeen@gmail.com
ഇൻസ്ട്രക്ടർ ഒഴിവ്
കളമശ്ശേരി ഗവ. ഐ.ടി.ഐ കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റത്തിൽ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ്, അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ വിഭാഗങ്ങളിൽ ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.
ഫോൺ: 8089789828, 9495323026
ഇ-ദർഘാസ് ക്ഷണിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ 2026-2027 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും ഇ-ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് LID & EW സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത തൃശ്ശൂർ, മൂവാറ്റുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൃശ്ശൂർ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 15,16 തിയതികളിലും. സെപ്റ്റംബർ 17-ന് മൂവാറ്റുപുഴ വൈ എം സി എ കോൺഫറൻസ് ഹാളിലും, സെപ്റ്റംബർ 18-ന് കോട്ടയം പി ഡബ്ലു ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തുo. എല്ലാ ദിവസങ്ങളിലും രാവിലെ 10.30-നാണ് സിറ്റിംഗ് ആരംഭിക്കുന്നത്. പരാതിക്കാർക്ക് നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സിറ്റിംഗ് ദിവസങ്ങളിൽ സമർപ്പിക്കാവുന്നതാണ്
റീ-ടെൻഡർ
കോതമംഗലം ഐ.സി.ഡി.എസ് (ICDS) പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിനായി റീ-ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2026 സെപ്റ്റംബർ 9 ന് വൈകുന്നേരം 2 മണി വരെ റീ-ടെൻഡറുകൾ സമർപ്പിക്കാം.
ഫോൺ: 0485-2822372
റീ-ക്വട്ടേഷൻ
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കോതമംഗലം ഐ.സി.ഡി.എസ് (ICDS) പരിധിയിലെ കോട്ടപ്പടി, പിണ്ടിമന അങ്കണവാടികളിലേക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി റീ-ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസറുമായോ ബന്ധപ്പെട്ട ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 9400495839
- Log in to post comments