Skip to main content

നിയമസഭാസമിതി യോഗം

കേരള നിയമസഭയിലെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി സെപ്റ്റംബർ 8 രാവിലെ 10.30 ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യുവജനങ്ങളിൽ നിന്നും യുവജനസംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. തുടർന്ന് ജില്ലയിലെ ഗാന്ധി നടക്കാവ് രാജീവ് ഗാന്ധി സ്മാരക സിന്തറ്റിക് സ്റ്റേഡിയം (sports arena) സന്ദർശിക്കും. യുവജനക്ഷേമവും യുവജനകാര്യവുമായി ബന്ധപ്പെട്ട് സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താത്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ട് ഹാജരായി പരാതികൾ സമർപ്പിക്കാം.

പി.എൻ.എക്‌സ്. 3519/2026

date