Skip to main content

താത്ക്കാലിക NRI കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2026 ലെ MBBS/ BDS കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളളവരിൽ എൻ.ആർ.ഐ. സംവരണത്തിന് അർഹരായവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  കാറ്റഗറി പട്ടിക സംബന്ധിച്ച് സാധുവായ പരാതികൾ  കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ ceekinfo.cee@kerala.gov.in മുഖേന  സെപ്റ്റംബർ 3 ഉച്ചയ്ക് 12 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3524/2026

date