Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ആവശ്യങ്ങള്‍ക്കായി 2026-27 സാമ്പത്തിക വര്‍ഷം കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കാലയളവില്‍ ഉപയോഗിക്കുന്നതിനായി ടാക്സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം (1000 സിസിയ്ക്ക് മുകളില്‍, എസി 7 സീറ്റര്‍ വാഹനങ്ങള്‍ക്ക് മുന്‍ഗണന) ലഭ്യമാക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്, ചെമ്പൂക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തിലോ നേരിട്ടോ സെപ്തംബര്‍ 15 ന് ഉച്ചയ്ക്ക് 12 നകം സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0487 2321702 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments