Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

അംഗത്വ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് അംഗത്വം റദ്ദായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഒക്ടോബര്‍ ഒന്ന് മുതല്‍ അവസരം. മുന്‍കാലങ്ങളില്‍ അദാലത്ത് വഴി അംഗത്വം പുതുക്കിയവര്‍ക്കും ആനുകൂല്യം പ്രയോജനപ്പെടുത്താം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതല്‍ പുതുക്കുന്ന മാസം വരെയുള്ള ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, വൗച്ചര്‍ എന്നിവ സഹിതം ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തി ദിനങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0491 2505170
 

date