Skip to main content

അതിഥി അധ്യാപക നിയമനം

കോട്ടക്കല്‍ പുതുപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കും. ഫസ്റ്റ് ക്ലാസ് ബി.ടെക് ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 0483 2750790, 8592045221.

date