Skip to main content

കെയർഫോർആലപ്പി: വാട്ടർ പ്യൂരിഫയർ നൽകി

ആലപ്പുഴ: പൊതുജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെയർഫോർആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ  കളക്ടറേറ്റിൽ ആർ.ഓ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ജില്ല കളക്ടർ  ഷാജി വി. നായർ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെയർ ഫോർ ആലപ്പി സെക്രട്ടറി പ്രേംസായി ഹരിദാസ്,  
കേണൽ സി. വിജയകുമാർ, പി.ആർ.ഒ അഡ്വ. പ്രദീപ് കൂട്ടാല, ഫിനാൻസ് കോർഡിനേറ്റർ  കബീർദാസ്, എഡ്യൂക്കേഷൻ കോർഡിനേറ്റർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.

date