Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ മൺവിള വ്യവസായ എസ്റ്റേറ്റിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സംരംഭകർക്ക് അനുവദിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ള അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സംരംഭകർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, തിരിച്ചറിയൽ രേഖകൾ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഉൾപ്പെടുത്തിയുള്ള അപേക്ഷകൾ സെപ്റ്റംബർ 15നകം തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി നേരിട്ടോ, 0471-2326756 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments