Post Category
സി പി & എഫ് ആർ പി കോഴ്സ് സീറ്റ് ഒഴിവ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഉടൻ ആരംഭിക്കുന്ന കോമ്പോസിറ്റ് പ്രോസസ്സിംഗ് & ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (സി പി & എഫ് ആർ പി) ഒരു വർഷ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രാക്ടിക്കലിനും തിയറി ഭാഗങ്ങൾക്കും ഉചിതമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള സിലബസ് അനുസരിച്ചാണ് പഠനം ക്രമീകരിച്ചിട്ടുള്ളത്. ഐ എസ് ആർ ഒ അടക്കമുള്ള സ്ഥാപനങ്ങളിൽ ഇൻറേൺഷിപ്പ് സൗകര്യവും ലഭിക്കും. മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി ടെക്, ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ ടി ഐ, ടി എച്ച് എസ് എൽ സി, കെ ജി സി ഇ / കെ ജി ടി ഇ എന്നീ യോഗ്യതകളിൽ ഏത് ഉള്ളവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 9656399657, 9895283025, 04712360391.
പി.എൻ.എക്‌സ്. 3605/2026
date
- Log in to post comments