Post Category
മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അവസാന തീയതി നീട്ടി
സംസ്ഥാനത്തെ മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ ബി സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. 60 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 0484-2983130.
date
- Log in to post comments