Skip to main content

മോട്ടോര്‍ തൊഴിലാളികള്‍ക്ക് 30 വരെ കുടിശ്ശിക അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക ഒടുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു. വിശദവിവരങ്ങള്‍ക്കായി ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 220308, 9188519856

date