Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻഷുറൻസ് പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കായി 2026 വർഷത്തേക്ക് നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇതുവരെ പദ്ധതിയിൽ ഉൾപ്പെടാത്തവർ, അവധിക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചവർ, പുതുതായി ജോലിയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ലഭിച്ച തൊഴിലാളികൾ എന്നിവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ പോസ്റ്റ് ഓഫീസിൽ ഐ.പി.പി.ബി. അക്കൗണ്ട് ആരംഭിച്ച ശേഷം അപകട ഇൻഷുറൻസ് പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് സെപ്റ്റംബർ 19-ന് മുൻപായി തൃശ്ശൂർ അയ്യന്തോളിലുള്ള വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2364900, ഇമെയിൽ: ktwwfboard.tsr@gmail.com.
date
- Log in to post comments