Post Category
അവണൂർ - വരടിയം റോഡിൽ ഗതാഗത നിയന്ത്രണം
അവണൂർ - വരടിയം റോഡ് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി കവിനഗറിലുള്ള കലുങ്ക് പൊളിച്ചുപണിയുന്നതിനാൽ സെപ്റ്റംബർ നാല് (04.09.2026) മുതൽ ഈ വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെയാണ് നിയന്ത്രണം. അവണൂർ, വരടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തുരുത്ത് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പുഴയ്ക്കൽ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments