Skip to main content

സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ നിയമനം

പാലക്കാട് സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍, മള്‍ട്ടി പര്‍പ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് ഗാര്‍ഡ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പ്രായപരിധി 25- 45 വയസ്. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം സെപ്റ്റംബര്‍ 15ന് മുന്‍പായി 'വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, പാലക്കാട്' വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281999061, 0491-2952500.

date