Skip to main content

ബിരുദ സീറ്റൊഴിവ്

വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളജില്‍ വിവിധ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളില്‍ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങള്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.സി.എ കോഴ്സിന് സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി ക്വാട്ടകളിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04922 255061, 8547005042.

date