Post Category
ലേലം
ആനക്കയം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ശേഷിക്കുന്ന പഴയ സാമഗ്രികള്‍ പൊതുലേലം ചെയ്യുന്നു. കെട്ടിട ഭാഗങ്ങളുടെ ലേലം സെപ്റ്റംബര്‍ 24 വ്യാഴാഴ്ച രാവിലെ 11-ന് ആനക്കയം വില്ലേജ് ഓഫീസ് പരിസരത്ത് നടക്കും. ജി.ഐ ഷീറ്റുകള്‍, ഇരുമ്പ് ഗ്രില്ലുകള്‍, പൈപ്പുകള്‍, കല്ലുകള്‍, വെട്ടു കല്ലുകള്‍, വാതില്‍-ജനല്‍ ഫ്രെയിമുകള്‍, കതകുകള്‍ തുടങ്ങിയ സാമഗ്രികളാണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ആനക്കയം വില്ലേജ് ഓഫീസിലോ ഏറനാട് താലൂക്ക് ഓഫീസിലോ ലഭ്യമാണ്. ഫോണ്‍-0483-2766121.
date
- Log in to post comments